
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ ആറ് പേർ മരിച്ചു. ഖൈബർ പ്രവിശ്യയിലെ യൂണിവേഴ്സിറ്റി ഓഫ് ജിഹാദിലാണ് സ്ഫോടനം നടന്നത്. ഉന്നത പുരോഗിതൻ ഹമീദ് ഉൾ ഹഖും മരിച്ചവരിൽ ഉൾപ്പെടുന്നു.
സ്ഫോടനത്തിൽ പരിക്കേറ്റ ആളുകളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന പ്രത്യേക പ്രാർത്ഥനങ്ങൾക്ക് ശേഷം ഉച്ചയ്‌ക്ക് രണ്ട് മണിക്കായിരുന്നു സ്ഫോടനം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ 18 പേർക്കാണ് പരിക്കേറ്റത്.
പെഷവാറിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് യൂണിവേഴ്സിറ്റി ഓഫ് ജിഹാദ് സ്ഥിതിചെയ്യുന്നത്. നടന്നത് ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments