സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തന്നെ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.വി.ഗോവിന്ദന് വെല്ലുവിളികളില്ല. കൊടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായി സെക്രട്ടറി പദം ഏറ്റെടുത്ത എം.വി. ഗോവിന്ദന്‍ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Read Also: സ്ത്രീധനം കുറഞ്ഞു: യുവതിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി

കോടിയേരി ബാലകൃഷ്ണന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2022 ഓഗസ്റ്റ് 28നാണ് സിപിഐഎം സംസ്ഥാന സമിതി എംവി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചാണ് എം.വി ഗോവിന്ദന്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. സെക്രട്ടറിയായി തുടരുമെന്ന് ഉറപ്പാണെങ്കിലും പാര്‍ട്ടി അച്ചടക്കം പാലിക്കുന്നത് കൊണ്ടാണ് മറുപടി പറയാത്തത്. കൊല്ലം സമ്മേളനത്തില്‍ വെച്ച് വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്ന എംവി ഗോവിന്ദന് ഒരു ടേം കൂടി സെക്രട്ടറിയായി തുടരാം. ഇപ്പോള്‍ 72 വയസാകുന്ന അദ്ദേഹത്തിന് അടുത്ത സമ്മേളന കാലത്ത് 75 വയസാകും.

 

Share
Leave a Comment