
ന്യൂഡല്‍ഹി: റമദാന് സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ എന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റമദാന് മാസം കാരുണ്യത്തിന്റെയും ദയയുടെയും സേവനത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണെന്നും മോദി സമൂഹ മാധ്യമത്തില്‍ കുറിച്ചു.
യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച തന്നെ റംസാന് വ്രതം തുടങ്ങിയിട്ടുണ്ട്.പുണ്യങ്ങളുടെ പൂക്കാലമായ റംസാന് മാസം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്റേയും ത്യാഗത്തിന്റേയും നാളുകളാണ്. പ്രാര്‍ത്ഥന നിര്‍ഭരമായ മാസം കൂടിയാണ് റംസാന്.
Read Also: വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന് രണ്ടു ബന്ധുക്കളെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടു
റമദാന് സന്ദേശത്തില്‍ പലസ്തീന് ജനതയ്ക്കായി പ്രാര്‍ത്ഥിച്ച് സൗദി ഭരണാധികാരി കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ്. പലസ്തീന് ജനതയ്ക്ക് ശാശ്വത സമാധാനവുംനല്ല ജീവിതവും ഉണ്ടാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ദയയുടെയും മാപ്പു നല്‍കലിന്റെയും വിട്ടു വീഴ്ച്ചയുടെയും മാസമാണിതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിശുദ്ധമാക്കപ്പെട്ട 2 പള്ളികളുടെയും ചുമതലയിലും തീര്‍ത്ഥാടകര്‍ക്കായി സൗകര്യങ്ങളൊരുക്കുന്നതിലും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.ഏവര്‍ക്കും അനുഗ്രഹമുണ്ടാകട്ടെ എന്നാശംസിച്ചാണ് സൗദി ഭരണാധികാരിയുടെ സന്ദേശം അവസാനിക്കുന്നത്.
Post Your Comments