തിരുവനന്തപുരം: വെള്ളറടയില്‍ വീടിന് തീയിട്ട് 30 കാരന്‍. വെള്ളറട സ്വദേശി ആന്റോയാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്.ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമായിരുന്നു ഇവരുടെ വീട്. രാവിലെ അമ്മ ബ്രിജിറ്റിനെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തി കല്ലുകൊണ്ട് വീട് എറിഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുകയും തുണികളും പ്ലാസ്റ്റിക്കും കൂട്ടിയിട്ട് വീട് കത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
Read Also: ഷഹബാസിന്റെ മരണം: അക്രമം നടത്തിയത് കരുതിക്കൂട്ടി
സംഭവത്തില്‍ മുറിയിലുണ്ടായിരുന്ന കട്ടിലടക്കമുള്ള സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. ഇയാള്‍ മാനസിക രോഗിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാനസിക രോഗത്തിന് ഇയാള്‍ ചികിത്സ തേടിയിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു. സംഭവ സമയത്ത് വീട്ടില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
Leave a Comment