തമിഴ്‌നാട്ടില്‍ സ്‌ഫോടനം, മലയാളി കൊല്ലപ്പെട്ടു: ജെലാസ്റ്റിക്കുകളും വയറുകളും കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ മലയാളി സഫോടനത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം പൊന്‍കുന്നം കൂരാളി സ്വദേശി സാബു ജോണ്‍ (59) ആണ് മരിച്ചത്. മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു സാബു. മൃതദേഹത്തിന് കുറഞ്ഞത് 4 ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

Read Also: മുഹമ്മദ് ഷഹബാസിന് കണ്ണീരോടെ വിട നല്‍കി നാട്; പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കള്‍

പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരാഴ്ചയായി ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരന്‍ വ്യക്തമാക്കി.ഒരു മാസം മുന്‍പാണ് സാബു തമിഴ്‌നാട്ടിലേക്ക് പോയത്. എന്‍ഐഎ സ്ഥലത്ത് പരിശോധന നടത്തി.

 

Share
Leave a Comment