കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വേണം: അമിത് ഷായ്ക്ക് കത്ത്

 

കൊച്ചി: കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്ത്.ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരിയാണ് ആവശ്യമുന്നയിച്ച് കത്തെഴുതിയത്. കേരളത്തിലെ ലഹരി കേസുകളില്‍ സമഗ്രമായ അന്വേഷണം നടക്കുന്നില്ലെന്നും കത്തില്‍ വിമര്‍ശനമുണ്ട്. ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണം. വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണമെന്നും ആരോഗ്യ – യുവജന മന്ത്രാലയങ്ങള്‍ ഇതിനായി ഇടപ്പെടണം. സര്‍ക്കാര്‍ നിസംഗതയില്‍ ആണെന്നും കത്തില്‍ പറയുന്നു.

Read Also: സ്‌കൈപ്പ് അടച്ചുപൂട്ടുന്നു

അതേസമയം, കേരളത്തില്‍ വര്‍ഷം തോറും ലഹരി ഉപയോഗം കുതിച്ചുയരുന്നതായാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലഹരി കേസുകളില്‍ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായത് 10 ഇരട്ടി വര്‍ധനവെന്നാണ് കണക്കുകള്‍. പിടികൂടുന്നതില്‍ ഏറെയും എംഡിഎംഎ കേസുകള്‍. ലഹരി ഉപയോഗിക്കുന്നവര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പെടുന്നതും വര്‍ദ്ധിക്കുകയാണ്.

 

Share
Leave a Comment