തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം ദമാമില്‍ നിന്ന് നാട്ടിലെത്തി. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിന് പിന്നാലെയാണ് പിതാവിന് നാട്ടിലേക്കെത്താനുള്ള വഴിയൊരുങ്ങിയത്.
Read Also: അനില്‍ അംബാനിയുടെ താപ വൈദ്യുത കമ്പനി ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്
കൊലപാതക പരമ്പരയില്‍ പ്രതി അഫാന്റേയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മാതാവ് ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെങ്കില്‍ ഇന്ന് മൊഴി രേഖപ്പെടുത്തിയേക്കും.
പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവില്‍ അഫാനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റ് കൊലപാതകങ്ങളില്‍ കൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. അഫാന്റെ മാതാവ് ഷെമിയുടെ മൊഴിയെടുക്കാന്‍ പൊലീസ് ഇന്നലെ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ നടന്നില്ല. കൊലപാതകങ്ങള്‍ നടന്ന ദിവസം അഫാന്‍ പണം നല്‍കിയത് ആര്‍ക്കെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
Leave a Comment