ഒടുവിൽ പിസി ജോർജിന് ജാമ്യം : കര്‍ശന ഉപാധികൾ മുന്നോട്ട് വച്ച് കോടതി

നിലവിൽ പിസി ജോർജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

ഈരാറ്റുപേട്ട : വർഗീയ വിദ്വേഷ പരാമര്‍ശക്കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസിലാണ് പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പി സി ജോര്‍ജിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

റിമാൻഡിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്നാണ് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചത്. നിലവിൽ പിസി ജോർജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Share
Leave a Comment