കോംഗോയില്‍ അജ്ഞാത രോഗം: ലോകാരോഗ്യ സംഘടന ആശങ്കയില്‍

 

ജനീവ: പടിഞ്ഞാറന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) അജ്ഞാതരോഗം വ്യാപിക്കുന്നു. കുറഞ്ഞത് 53 ആളുകളാണ് ഈ അജ്ഞാതരോഗം ബാധിച്ച് മരണപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. രോഗത്തിന്റെ വളരെ വേഗത്തിലുള്ള വ്യാപനവും ലക്ഷണങ്ങള്‍ പ്രകടമായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള രോഗിയുടെ മരണവും ലോകാരോഗ്യ സംഘടനയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

Read Also: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കഴിഞ്ഞ വര്‍ഷം കിഴക്കന്‍ ആഫ്രിക്കയിലുണ്ടായ ഹെമറാജിക് പനിക്ക് (രക്തക്കുഴലുകളുടെ ഭിത്തികളെ തകരാറിലാക്കുന്ന പകര്‍ച്ചവ്യാധികളാണ്, ഇത് രക്തം കട്ടപിടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു) ശേഷം ഉണ്ടാകുന്ന ഏറ്റവും പുതിയ വൈറല്‍ പകര്‍ച്ചവ്യാധിയാണിത്. എന്നാല്‍ ഇതേ വൈറസിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് കോംഗോയിലെ അജ്ഞാതരോഗത്തിനുമുള്ളതായി കണ്ടെത്തിയിട്ടുള്ളത്. എംബോള, ഡെങ്കി, മാര്‍ബര്‍ഗ്, യെല്ലോ, ഫീവര്‍ തുടങ്ങിയ അസുഖങ്ങള്‍ക്കും സമാനമായ രോഗലക്ഷണങ്ങളാണുള്ളത്.

ഉഷ്ണമേഖലാ കാലാവസ്ഥ കാരണം കോംഗോയില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഏറെ സാധ്യതയുള്ള മേഖലയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്കുകള്‍ പ്രകാരം അഞ്ച് ആഴ്ച്ചകള്‍കൊണ്ട് രോഗബാധിതരായവര്‍ 431 പേരാണ്. കോംഗോയില്‍ ഒരു പ്രവിശ്യയിലെ ഗ്രാമങ്ങളിലാണ് രോഗബാധയും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എവിടെയാണ് പുതിയ വൈറസ് കണ്ടെത്തിയത്?

കോംഗോയിലെ ഇക്വറ്റൂര്‍ പ്രവിശ്യയിലെ ബൊലോക്കോ എന്ന വിദൂര ഗ്രാമത്തില്‍ ജനുവരിയിലാണ് പുതിയ വൈറസ് ആദ്യമായി കണ്ടെത്തിയത്. ചത്ത വവ്വാലിനെ ഭക്ഷിച്ച മൂന്ന് കുട്ടികളിലാണ് ഇത് സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികളും ജനുവരി 10 നും 13 നും ഇടയില്‍ പനിയും വിറയലും തലവേദനയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് 48 മണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു.

ജനുവരി അവസാനത്തോടെ ഇതേ ഗ്രാമത്തില്‍ അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജനുവരി 22 ന് അടുത്തുള്ള ഗ്രാമമായ ദണ്ഡയില്‍ ഒരു മരണം രേഖപ്പെടുത്തി.

Share
Leave a Comment