പാലക്കാട് ധോണിയില്‍ കാട്ടുതീ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. അടുപ്പൂട്ടീമല, നീലിപ്പാറ മേഖലകളിലാണ് കാട്ടുതീ പടരുന്നത്. ഇന്നലെയുണ്ടായ കാട്ടുതീ ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല.ധോണിയിലെ ഈ പ്രദേശം ഫയര്‍ ഫോഴ്‌സിന് എത്തിപ്പെടാനാകാത്ത മേഖലയാണെന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.
വനഭൂമി വന്‍തോതില്‍ കത്തിനശിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിഡിയോയും പുറത്തെത്തിയിട്ടുണ്ട്. തീ ജനവാസ മേഖലയിലേക്ക് പടരാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പിന്റേയും ഫയര്‍ ഫോഴ്‌സിന്റേയും വിലയിരുത്തല്‍.കാട്ടുതീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇത് സ്ഥിരമായി കാട്ടുതീ വ്യാപനമുണ്ടാകുന്ന മേഖലയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Leave a Comment