അസമില്‍ ഭൂചലനം : റിക്ടർ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി

ഭൂകമ്പത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഗുവാഹത്തി : അസമിലെ മോറിഗോണില്‍ ഭൂചലനം. തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മോറിഗോണില്‍ രാത്രി 2.25 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ ഏജന്‍സി വ്യക്തമാക്കുന്നു. 16 കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായ ചലനത്തിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളില്ല. രാജ്യത്തെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണ് അസം.

Share
Leave a Comment