‘പുണ്യജലത്തിലെ പുണ്യരാത്രി, മറ്റെവിടെയും ലഭിക്കാത്ത ആത്മീയ അനുഭവം’: മഹാകുംഭമേളയിൽ പങ്കെടുത്ത് ഗൗരി കൃഷ്ണൻ

മഹാശിവരാത്രി ദിനത്തിൽ പുണ്യസ്നാനം

മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയായ ഗൗരി കൃഷ്ണൻ പ്രയാഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത് ശ്രദ്ധനേടുന്നു.

”പുണ്യജലത്തിലെ പുണ്യരാത്രി ! മഹാശിവരാത്രി ദിനത്തിൽ പുണ്യസ്നാനം… ഭഗവാനേ… നീയെനിക്കു തന്ന ഏറ്റവും നല്ല സമ്മാനമാണിത്. മറ്റെവിടെ നിന്നും ലഭിക്കാത്ത ആത്മീയ അനുഭവം ആണിത്”, ചിത്രങ്ങളോടൊപ്പം ഗൗരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് ഗൗരിയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

read also: വിവാഹത്തിന് പിന്നാലെ റോബിൻ ആശുപത്രിയിൽ ?

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ ശ്രദ്ധനേടിയ ഗൗരി കൃഷ്ണൻ സംവിധായകൻ മനോജിനെയാണ് വിവാഹം ചെയ്തത്.

Share
Leave a Comment