ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പാകിസ്താന്‍ ഭീകരനെ വധിച്ച് അതിര്‍ത്തി സുരക്ഷാ സേന

 

ചണ്ഡീഗഢ്: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പാകിസ്താന്‍ ഭീകരനെ വധിച്ച് അതിര്‍ത്തി സുരക്ഷാ സേന. പഞ്ചാബിലെ പത്താന്‍കോട്ടിലാണ് സംഭവം. സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് അതിര്‍ത്തിവേലിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഭീകരനെ കണ്ടെത്തിയത്.

Read Also: തല അജിത്തിന്റെ പുതിയ ആക്ഷൻ ത്രില്ലറിൻ്റെ ടീസർ ഫെബ്രുവരി 28 ന് പുറത്തിറങ്ങും : ആവേശത്തോടെ ആരാധകർ

താഷ്പതാന്‍ അതിര്‍ത്തി പ്രദേശത്തിലൂടെയാണ് ഭീകരാന്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ രഹസ്യമായി നിരീക്ഷിച്ചതോടെയാണ് നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയില്‍പ്പെട്ടത്.പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും യുവാവ് പിന്മാറാന്‍ തയാറായില്ല. അതിര്‍ത്തി കടക്കാനുള്ള ശ്രമം തുടര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബിഎസ്എഫ് അന്വേഷിച്ചുവരികയാണ്.

Share
Leave a Comment