
ന്യൂഡല്‍ഹി: ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി ആളുകളെ കബളിപ്പിച്ച കേസില്‍ മലയാളി അറസ്റ്റില്‍. തോട്ടകാട്ടുക്കല്‍ സ്വദേശി രൂപേഷ് പി ആര്‍ ആണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. മലയാളിയായ ഡിജോ ഡേവിസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേരളത്തിലെത്തിയാണ് പൊലീസ് രൂപേഷിനെ പിടികൂടിയത്.
വ്യാജ താമസ വിസയില്‍ ഇറ്റലിയിലേക്ക് പോയ ഡിജോയെ ഇറ്റാലിയന്‍ ഇമിഗ്രേഷന്‍ വിഭാഗം മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് ജനുവരി 25 നു നു ഡിജോ ഡേവിസ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments