സിഖ് വിരുദ്ധ കലാപം : ഇരട്ടക്കൊലപാതക കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ആജീവനാന്ത ജയിൽ ശിക്ഷ

പരാതിക്കാരിയായ ജസ്വന്ത് സിങ്ങിന്റെ ഭാര്യയും പ്രോസിക്യൂഷനും സജ്ജൻ കുമാറിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു

ന്യൂഡൽഹി : 1984-ലെ സിഖ് വിരുദ്ധ കലാപങ്ങളുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ഡൽഹി കോടതി ആജീവനാന്ത ജയിൽ ശിക്ഷ വിധിച്ചു. സ്പെഷ്യൽ ജഡ്ജി കാവേരി ബവേജ ആണ് വിധി പ്രഖ്യാപിച്ചത്.

1984 നവംബർ 1-ന് ജസ്വന്ത് സിങ്ങിനെയും അദ്ദേഹത്തിന്റെ മകൻ തരുണ്ദീപ് സിങ്ങിനെയും കൊലപ്പെടുത്തിയ കേസിലാണ് വിധി. പരാതിക്കാരിയായ ജസ്വന്ത് സിങ്ങിന്റെ ഭാര്യയും പ്രോസിക്യൂഷനും സജ്ജൻ കുമാറിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ആജീവനാന്ത ജയിൽ ശിക്ഷയാണ് വിധിച്ചത്.

ഫെബ്രുവരി 12-ന് സജ്ജൻ കുമാറിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. സജ്ജൻ കുമാർ നിലവിൽ തിഹാർ ജയിലിലാണ് കഴിയുന്നത്. പഞ്ചാബി ബാഗ് പോലീസ് സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

Share
Leave a Comment