വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊല? ആറുപേരെ വെട്ടിയെന്നു യുവാവ് , പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

മുത്തശ്ശിയുടെ മൃതദേഹം കണ്ടെടുത്തതായും വിവരമുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ആറുപേരെ വെട്ടിയെന്നു യുവാവ്. സഹോദരിയും മാതാവും ബന്ധുക്കളും അടക്കം ആറ് പേരെയാണ് യുവാവ് ആക്രമിച്ചത്. കൃത്യത്തിന് ശേഷം പെരുമന സ്വദേശിയായ ഇരുപത്തിമൂന്നുകാരനായ അസ്‌നാന്‍, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് പ്രതിയുടെ മൊഴി. പ്രതി പൊലീസിന്റെ കസ്റ്റഡിയിലാണ്. പാങ്ങോട് നിന്ന് മുത്തശ്ശിയുടെ മൃതദേഹം കണ്ടെടുത്തതായും വിവരമുണ്ട്. പ്രതി പറഞ്ഞതനുസരിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Share
Leave a Comment