KeralaLatest NewsNews

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ഡോക്ടർ ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്. വിവാദങ്ങളിൽ നിന്ന് വഴിമാറി നടക്കാൻ നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിലെ നേതൃത്വത്തെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നേതൃത്വം. കരുതലോടെയാണ് ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ നേതാക്കളുടെ പ്രതികരണം.

Read Also: ആന്റണി പെരുമ്പാവൂരുമായി തനിക്ക് സംസാരിക്കേണ്ട കാര്യമില്ല: തീരുമാനത്തിലുറച്ച് ജി.സുരേഷ് കുമാര്‍

തദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിലെ നേതൃത്വത്തെ ദുർബലപ്പെടുത്തില്ല.ശശി തരൂർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് തിരിച്ചറിഞ്ഞാണ് ഹൈക്കമാൻഡ് തീരുമാനം. തദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വെക്കാനും നിർദേശം. തദേശ തെരഞ്ഞെടുപ്പ് ഫലം നിർണായകം. തെരഞ്ഞെടുപ്പ് ഫലം എതിരായാൽ മാത്രം അഴിച്ചു പണിയെന്നാണ് നിലവിലെ തീരുമാനം.

പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്ന് ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചിരുന്നു. പരിശ്രമിച്ചില്ലെങ്കിൽ കോൺഗ്രസിന് കേരളത്തിൽ മൂന്നാമത്തെ തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. കേരളത്തിൽ കോൺഗ്രസിന് മികച്ച നേതൃത്വം ഇല്ല എന്ന് പ്രവർത്തകർക്ക് ആശങ്കയുണ്ടെന്നും ശശി തരൂർ തുറന്നുപറയുന്നു. സ്വന്തം വോട്ടുകൾ കൊണ്ട് മാത്രം കോൺഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്കാസ്റ്റിലായിരുന്നു തരൂരിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button