പാല്‍ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വയനാട് : മാനന്തവാടി പാല്‍ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി എട്ട് മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ അപകടം ഒഴിവായി. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

 

പനമരം സ്വദേശികളായ നാലംഗ കുടുംബമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.വാഹനം സ്ഥലത്ത് നിന്ന് നീക്കാന്‍ സാധിക്കാത്തതിനാല്‍ പാല്‍ച്ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി.

Share
Leave a Comment