മകന്‍ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി

 

പാലക്കാട്: അട്ടപ്പാടിയില്‍ മകന്‍ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി. അരളികോണം സ്വദേശി രേഷി (55 )യാണ് കൊല്ലപ്പെട്ടത്. മകന്‍ രഘു (36) ആണ് പ്രതി. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. ഉറങ്ങിക്കിടന്ന രേഷിയെ ഹോളോബ്രിക്‌സ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരികയാണ്.

Read Also: കേരളത്തിന് മികച്ച നേതൃത്വം ഇല്ല, പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികള്‍ ഉണ്ട്: ശശി തരൂര്‍

രഘു മാനസിക പ്രശ്നങ്ങള്‍ ചികിത്സ തേടുന്നയാളാണെന്ന് പൊലീസ് പറയുന്നു. രേഷിയുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലാണ്. അഗളി സമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന വിവരം. തുടര്‍ന്നാണ് പുലര്‍ച്ചെ ഉറങ്ങിക്കൊണ്ടിരുന്ന രേഷിയെ മകന്‍ കൊലപ്പെടുത്തിയത്.

 

 

Share
Leave a Comment