സ്വത്ത് തര്‍ക്കം : ജ്യേഷ്ഠനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് സ്വന്തം അനിയന്‍

കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം

ആലപ്പുഴ : ചെങ്ങന്നൂരില്‍ അനിയന്‍ ജ്യേഷ്ഠനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നന്‍ (47) ആണ് കൊല്ലപ്പെട്ടത്. അനിയന്‍ പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം. സ്വത്തു തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കുടുംബ സ്വത്തിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

Share
Leave a Comment