തിരുവനന്തപുരം: കോണ്‍ഗ്രസിന് തന്നെ വേണ്ടെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് പറഞ്ഞ ഡോ. ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി സിപിഎം. കോണ്‍ഗ്രസിനെക്കുറിച്ച് ശശി തരൂര്‍ പറഞ്ഞത് ശരിയെന്നും കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന നേതാവാണ് ശശി തരൂരെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ശശി തരൂരിന്റെ അഭിമുഖം കോണ്‍ഗ്രസില്‍ വരാന്‍ പോകുന്ന മാറ്റങ്ങളുടെ തുടക്കമാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും പ്രതികരിച്ചു. ആരെയും ചേര്‍ത്ത് നിര്‍ത്താന്‍ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയില്ലെന്ന് കെ വി തോമസും വിമര്‍ശിച്ചു.
Read Also: സ്വത്ത് തര്‍ക്കം : ജ്യേഷ്ഠനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് സ്വന്തം അനിയന്‍
കോണ്‍ഗ്രസിനെക്കുറിച്ച് എല്‍ഡിഎഫും സിപിഐഎമ്മും പറയുന്ന കാര്യമാണ് ശശി തരൂരും ചൂണ്ടുക്കാണിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
ശശി തരൂരിനെ വിലകുറച്ച് കാണേണ്ട കാര്യമില്ല. തരൂരിന് എതിരെ കോണ്‍ഗ്രസ് നടപടി എടുക്കുമോ എന്നതില്‍ സിപിഎം അഭിപ്രായം പറയേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.
Leave a Comment