റെയ്സിങ് മത്സരത്തിനിടെ നടന്‍ അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു

ചെന്നൈ: റെയ്സിങ് മത്സരത്തിനിടെ നടന്‍ അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. സ്‌പെയിനിലെ വലന്‍സിയയില്‍ പോര്‍ഷേ സ്പ്രിന്റ് റെയ്സിങ് ഇവന്റിന് ഇടയില്‍ ആയിരുന്നു അപകടം. കാര്‍ മറ്റൊരു കാറില്‍ കൂട്ടിയിടിച്ചു. താരത്തിന് പരുക്കില്ല. അപകടം സംഭവിച്ചത് ആറാം റൗണ്ടിലാണ്.

Read Also: മുല്ലപ്പെരിയാര്‍ അണക്കെട്ട് : നിരീക്ഷണങ്ങൾക്കായി പുതിയ ബോട്ട് നീറ്റിലിറക്കി 

അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോര്‍ഷെ സ്പ്രിന്റ് ചലഞ്ച് ടൂര്‍ണമെന്റില്‍ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടമാണിത്.

ഈ മാസം ആദ്യം പോര്‍ച്ചുഗലിലെ എസ്റ്റോറില്‍ അപകടമുണ്ടായി. ദുബായിലെ റേസിനിടെയും അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. പരീശിലനത്തിനിടെ ബാരിയറില്‍ ഇടിച്ച് കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ തന്നെ അജിത്തിനെ വാഹനത്തില്‍ നിന്നും മാറ്റി. പിന്നീട് മറ്റൊരു കാറില്‍ അജിത് പരിശീലനം തുടരുകയും ചെയ്തിരുന്നു.

Share
Leave a Comment