രാജ്യത്ത് യുവാക്കള്‍ നേരിടുന്ന പ്രശ്‌നം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് രാഹുല്‍ ഗാന്ധി. തന്റെ മണ്ഡലമായ റായിബറേലിയില്‍ യുവാക്കളുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് തീര്‍ത്തും നീതി കേടാണ്, ഞങ്ങള്‍ നിരന്തരം യുവാക്കള്‍ക്ക് വേണ്ടി പൊരുതി കൊണ്ടിരിക്കുകയാണ്, അവര്‍ക്ക് ഞങ്ങള്‍ നീതി ഉറപ്പാക്കുക തന്നെ ചെയ്യും- രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. റായ്ബറേലിയിലെ ലാല്‍ഗഞ്ചില്‍ വച്ച് നടന്ന പരിപാടിയിലായിരുന്നു പ്രസംഗം. ജിഎസ്ടിയും നോട്ടു നിരോധനവും നടപ്പിലാക്കിയ രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെ നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ തകര്‍ത്തുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരും പൂര്‍ണ്ണമായും പരാജയമാണ്. അവരെ ഒഴിവാക്കണം, അങ്ങനെ വന്നാല്‍ രാജ്യത്ത് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Share
Leave a Comment