കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയില്‍ 850 കോടി രൂപ നിക്ഷേപിക്കുമെന്ന് ആസ്റ്റര്‍ സ്ഥാപക ചെയര്‍മാന്‍ ആസാദ് മൂപ്പന്‍. മുഖ്യമന്ത്രിയെ നേരില്‍കണ്ടുറപ്പ് നല്‍കി. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്.
ആരോഗ്യസേവന രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ നിക്ഷേപം പ്രയോജനപ്പെടുത്തുമെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന്റെ ആരോഗ്യസംരക്ഷണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 850 കോടി രൂപ കൂടി കേരളത്തില്‍ നിക്ഷേപിക്കും. ആരോഗ്യസേവനരംഗത്തെ അമരക്കാരെന്ന നിലയില്‍ കേരളത്തിന്റെ കഴിവില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
Leave a Comment