USALatest NewsNews

മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് ഡോണൾഡ് ട്രംപ് 

മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം തുടർന്നിരുന്നെങ്കിൽ ലോകം യുദ്ധത്തിലാകുമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു

മിയാമി: “മൂന്നാം ലോക മഹായുദ്ധം വളരെ അകലെയല്ല” എന്ന് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച മിയാമിയിൽ നടന്ന എഫ്‌ഐഐ പ്രയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രതികരണം.

എന്നാൽ തന്റെ നേതൃത്വം അത് സംഭവിക്കുന്നത് തടയുമെന്നുമായിരുന്നു അവകാശ വാദം. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം തുടർന്നിരുന്നെങ്കിൽ ലോകം യുദ്ധത്തിലാകുമായിരുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

ഈ അർഥശൂന്യമായ യുദ്ധത്തിൽ നിരവധി മാതാപിതാക്കൾക്ക് അവരുടെ മക്കളെയും നിരവധി ആൺമക്കളെ അവരുടെ അച്ഛനെയും നഷ്ടപ്പെട്ടത് ശരിക്കും സങ്കടകരമാണെന്നും ട്രംപ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button