
ഇടുക്കി: മൂന്നാര്‍ എക്കോ പോയിന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം. കന്യാകുമാരിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരു വിദ്യാര്‍ത്ഥിനിയും അധ്യാപികയുമാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എക്കോ പോയിന്റിന് സമീപം റോഡിലെ കുഴിയില്‍ വീണ് ബസ് മറിയുകയായിരുന്നു. കേരള രജിസ്‌ട്രേഷന്‍ ബസ് ആണ് മറിഞ്ഞത്.
Post Your Comments