ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു

വീട്ടില്‍ സഹായത്തിന് നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ കാണാതായിട്ടുണ്ട്

ആലപ്പുഴ : മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. മാമ്പുഴക്കരി വേലിക്കെട്ടില്‍ കൃഷ്ണമ്മ (62)യുടെ വീട്ടിലാണ് കവര്‍ച്ച. മൂന്നര പവന്‍ സ്വര്‍ണം, 36000 രൂപ, ഓട്ടുപാത്രങ്ങള്‍, എ ടി എം കാര്‍ഡ് തുടങ്ങിയവയാണ് കവര്‍ന്നത്.

വീട്ടില്‍ സഹായത്തിന് നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ കാണാതായിട്ടുണ്ട്. കവര്‍ച്ച നടത്തിയ നാലംഗ സംഘത്തിനൊപ്പം യുവതിയും പോയെന്ന് വീട്ടമ്മ പറഞ്ഞു.

Share
Leave a Comment