KeralaLatest NewsNews

കരട് മദ്യനയം; വ്യവസ്ഥകളില്‍ സംശയം

തിരുവനന്തപുരം: കരട് മദ്യനയത്തിന് അംഗീകാരം നല്‍കുന്നത് ഇന്നത്തെ മന്ത്രിസഭായോഗം മാറ്റി വെച്ചു. കരട് നയത്തിലെ വ്യവസ്ഥകളില്‍ മന്ത്രിമാര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. ടൂറിസം മേഖലക്ക് ഡ്രൈ ഡേ ഇളവ് നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥ കരട് നയത്തിലുണ്ട്. ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് ഒന്നാം തീയതി മദ്യം വിളമ്പാമെന്നും നയത്തിലുണ്ട്.

Read Also: ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു : അധികാരത്തിലെത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തൻ

ഫോര്‍ സ്റ്റാര്‍ , ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ഇളവ് നല്‍കുന്നത് മദ്യ നയത്തില്‍ പറയുന്നു. ടൂറിസം കോണ്‍ഫറന്‍സ്, രാജ്യാന്തര സെമിനാര്‍ എന്നിവയുണ്ടെങ്കില്‍ മാത്രമേ മദ്യം വിളമ്പാന്‍ അനുമതിയുള്ളൂ. ടൂറിസം പരിപാടിയുണ്ടെങ്കില്‍ പ്രത്യേകം പണം കെട്ടി വെച്ച് മദ്യം വിളമ്പാനാണ് അനുമതി നല്‍കുന്നത്. ഈ വ്യവസ്ഥയില്‍ പുതിയ നിര്‍ദേശങ്ങള്‍ വന്നതും നയം മാറ്റി വെക്കാന്‍ കാരണമായി. കള്ള് ചെത്ത് സംബന്ധിച്ച് വ്യവസ്ഥകളില്‍ സിപിഐയും എതിര്‍പ്പ് ഉന്നയിച്ചു.

എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഒന്നാം തീയതി മദ്യ വില്‍പന നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നത്. ചാരായം നിരോധനം ബന്ധപ്പെട്ട തീരുമാനങ്ങളും അക്കാലത്താണ് ഉണ്ടായത്. ഇതിലാണ് പുതിയ മദ്യനയത്തിലൂടെ മാറ്റം വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button