KeralaLatest NewsNews

മാനേജര്‍ ഉള്‍പ്പെടെയുള്ള രണ്ട് ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്നും പിന്മാറിയേനെ:പ്രതി റിജോ ആന്റണി

തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് മാനേജര്‍ മരമണ്ടന്‍ എന്ന് കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണി പോലീസിനോട്. കത്തി കാട്ടിയ ഉടന്‍ ബാങ്ക് മാനേജര്‍ മാറിത്തന്നു എന്ന് പ്രതി. മാനേജര്‍ ഉള്‍പ്പെടെയുള്ള രണ്ട് ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്നും പിന്മാറിയേനെ എന്നും പ്രതി പോലീസിനോട് പറഞ്ഞു.

Read Also: ബാറില്‍ സംഘര്‍ഷം: യുവാവിന്റെ തല ഹോക്കിസ്റ്റിക്ക് ഉപയോഗിച്ച് അടിച്ച് പൊട്ടിച്ചു

പ്രതി നേരത്തെ ബാങ്കിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് ബാങ്കില്‍ എത്തിയിരുന്നത്. ആദ്യ മോഷണശ്രമത്തില്‍ തന്നെ വിജയം കാണുകയായിരുന്നു എന്ന് പ്രതി പറഞ്ഞു. മൂന്ന് മിനിറ്റുകൊണ്ടാണ് പ്രതി ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്ന് കളഞ്ഞിരുന്നത്. ബാങ്കില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.

ഇന്നലെ രാത്രിയാണ് പ്രതി റിജോ ആന്റണി പിടിയിലായത്. മോഷണത്തിന് ശേഷം വസ്ത്രം മാറിയും വാഹനത്തില്‍ മാറ്റം വരുത്തിയുമാണ് പൊലീസിനെ പ്രതി ചുറ്റിച്ചത്. കട ബാധ്യതയെ തുടര്‍ന്ന് ബാങ്കില്‍ കവവര്‍ച്ച നടത്തിയെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയുടെ വീട്ടില്‍ നിന്ന് ബാങ്കില്‍ നിന്ന് കവര്‍ന്ന പണവും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. 12 ലക്ഷം രൂപയാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

കിടപ്പുമുറിക്ക് മുകളിലുള്ള ഷെല്‍ഫില്‍ നിന്നാണ് പണം കണ്ടെത്തിയത്. അടുക്കളയില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. റിജോയെ ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിച്ചായിരുന്നു ഇവ കണ്ടെത്തിയത്. അതേസമയം റിജോ ആന്റണി കടം വീട്ടിയ അന്നനാട് സ്വദേശി 2.9 ലക്ഷം രൂപ തിരികെ പൊലീസിനെ ഏല്‍പ്പിച്ചു. റിജോ അറസ്റ്റിലായത് അറിഞ്ഞാണ് പണം തിരികെ നല്‍കിയത്. ഇന്നലെ രാത്രി തന്നെ ഇയാള്‍ ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിയാണ് പണം തിരികെ ഏല്‍പ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button