ആന്റണി പെരുമ്പാവൂരും സുരേഷ്കുമാറും ഒരു മേശക്ക് ഇരുപുറവുമിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമായിരുന്നു:ലിസ്റ്റിന്‍

കൊച്ചി: സിനിമ മേഖലയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന ധാരണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ജനറല്‍ ബോഡി യോഗം ചേരാതെ അതില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് അമ്മ അംഗങ്ങള്‍ അതിന് മറുപടി നല്‍കിയതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Read Also: ഭാര്യ അഞ്ജലിക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിച്ച് സച്ചിൻ ടെണ്ടുൽക്കർ : വീഡിയോ വൈറൽ

സിനിമ താരങ്ങളുടെ പ്രതിഫലത്തിനൊപ്പം സിനിമയിലെ അമിത നികുതി ഭാരവും ചര്‍ച്ച ചെയ്തിരുന്നു. അന്നത്തെ യോഗത്തില്‍ ആന്റണി പെരുമ്പാവൂര്‍ പങ്കെടുത്തിരുന്നില്ല. ആ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനം ഉണ്ടെന്നത് അറിഞ്ഞിരുന്നില്ല. ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും തമ്മില്‍ ഒരു മേശക്ക് ഇരുപുറവുമിരുന്ന ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല.

നാളെ സിനിമ സമരം വന്നാല്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാളായിരിക്കും ആന്റണി ആന്റണി പെരുമ്പാവൂര്‍. ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചിരുന്നു. ജനുവരിയിലെ സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സുരേഷ് കുമാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല. സമരത്തിനൊപ്പം അല്ല താന്‍. സമരം ജൂണ്‍ മുതലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടയില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Share
Leave a Comment