
നെയ്യാറ്റിന്‍കര: ഗോപന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കുടുംബം. മുഖത്തും മൂക്കിലും ഉണ്ടായത് മുറിവല്ലെന്നും തഴമ്പാണെന്നും അത് പണ്ട് മുതലേ ഉണ്ടായിരുന്നുവെന്ന് ഗോപന്റെ ഭാര്യ സുലോചന പറഞ്ഞു. ഒരു മുറിവും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. പൊലീസ് അന്വേഷണത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും കുടുംബം വ്യക്തമാക്കി.
മരണത്തില്‍ അസ്വഭാവികതയില്ലെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കുടുംബം പറഞ്ഞ കാര്യം സത്യമാണെന്നു തെളിയിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് വിഷ്ണുപുരം ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് അവരുടെ വരുമാനം മാര്‍ഗമല്ലെന്നും ഇവര്‍ക്ക് ജീവിക്കാന്‍ രണ്ടു പശുക്കളെ വാങ്ങി കൊടുക്കാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖര്‍ പറഞ്ഞു.
സമാധിയില്‍ വരുന്ന വരുമാനം കുടുംബത്തിന്റെ ചിലവിനു വേണ്ടി ഉപയോഗിക്കില്ലെന്ന് ഗോപന്റെ മകന്‍ രാജസേനന്‍ പറഞ്ഞു. അത് ട്രസ്റ്റ് തന്നെ കൈകാര്യം ചെയ്യുമെന്നും ഉപജീവിനത്തിനായി പശുക്കള്‍ ഉണ്ട്,ഞങ്ങള്‍ക്ക് അത് മതിയെന്നും മകന്‍ വ്യക്തമാക്കി. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും സത്യത്തിന്റെ പിന്തുണയുണ്ടെന്നും സുലോചന പറഞ്ഞു. എല്ലാം സുതാര്യമായിട്ടേ നടക്കൂവെന്നും അവര്‍ പ്രതികരിച്ചു.
Post Your Comments