വിളകൾക്ക് താങ്ങുവില :കര്‍ഷക പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തും

പഞ്ചാബ് കൃഷി മന്ത്രി ഗുര്‍മീത് സിംഗ് ഖുഡ്ഡിയനും യോഗത്തില്‍ പങ്കെടുക്കും

ചണ്ഡീഗഢ്: വിളകള്‍ക്ക് നിയമപരമായ താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ഷക പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍  കൂടിക്കാഴ്ച നടത്തും. പഞ്ചാബിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിലാണ് യോഗം.

കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജോഷി കേന്ദ്ര സംഘത്തിന് നേതൃത്വം നല്‍കും. പഞ്ചാബ് കൃഷി മന്ത്രി ഗുര്‍മീത് സിംഗ് ഖുഡ്ഡിയനും യോഗത്തില്‍ പങ്കെടുക്കും. കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവയില്‍ നിന്നുള്ള 28 അംഗ പ്രതിനിധി സംഘം യോഗത്തില്‍ പങ്കെടുക്കും.

സര്‍വാന്‍ സിംഗ് പന്ദേര്‍, അഭിമന്യു കോഹാര്‍, കാക്കാ സിംഗ് കൊത്ര, സുഖ്ജിത് സിംഗ്, പി ആര്‍ പാണ്ഡ്യന്‍, അരുണ്‍ സിന്‍ഹ, ലഖ്വീന്ദര്‍ സിംഗ്, ജസ്വീന്ദര്‍ ലോംഗോവല്‍, എം എസ് റായ്, നന്ദകുമാര്‍, ബല്‍വന്ത് സിംഗ് ബെഹ്റാംകെ, ഇന്ദര്‍ജിത് സിംഗ് കോട്ബുധ എന്നിവരാണ് പ്രതിനിധി സംഘത്തിന്റെ ഭാഗമാകുന്ന പ്രമുഖ കര്‍ഷക നേതാക്കള്‍.

Share
Leave a Comment