
കൊച്ചി: കെ ആര്‍ മീരയ്ക്ക് എതിരെ കേസ് എടുക്കാന്‍ പൊലീസിന് ഭയമെന്ന് രാഹുല്‍ ഈശ്വര്‍. പരാതി നല്‍കിയിട്ടുണ്ട് സാക്ഷിപത്രം നല്‍കാന്‍ പൊലീസ് തെയ്യാറാകുന്നില്ല. പുരുഷന്മാര്‍ പ്രതി സ്ഥാനത്ത് വരുമ്പോള്‍ മാത്രമാണ് പൊലീസിന് ആവേശം. പുരുഷ കമ്മീഷന് വേണ്ടി 50 MLA മാരെ കണ്ടു. നടി നല്‍കിയ പരാതിയില്‍ പതിനെട്ടാം തീയതി വരെ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അതിനിടയില്‍ ഹാജരായാല്‍ മതി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് ചോദിച്ചെങ്കിലും രാഹുല്‍ ഈശ്വര്‍ മറുപടി നല്‍കിയില്ല. അടുത്ത ദിവസം വീണ്ടും ഹാജരാവും എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Read Also: സ്‌കൂളില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച സംഭവം : അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി
അതേസമയം എഴുത്തുകാരി കെ ആര്‍ മീരയ്ക്കെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയിരുന്നു. കൊലപാതക പ്രസംഗം നടത്തിയതിനാണ് കേസ്. ഈ വര്‍ഷത്തെ കെഎല്‍ഫിലെ പ്രസംഗത്തില്‍ നടത്തിയ കഷായ പ്രയോഗമാണ് കേസിനാധാരം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്.
Post Your Comments