Kerala

മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവം; ദുരന്തകാരണം കരിമരുന്ന് പ്രയോഗമെന്ന് സൂചന: ഭയന്ന ആന മുന്നിലുള്ള ആനയെ കുത്തി

കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ പ്രാഥമിക വിവരം വനംമന്ത്രിക്ക് കൈമാറി ഉത്തര മേഖല സിസിഎഫ്. ആന വിരണ്ടത് സ്‌ഫോടനം കാരണം എന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം വനംമന്ത്രിക്ക് കൈമാറി. ചട്ടം പാലിച്ചില്ല എന്നാണ് പ്രാഥമിക നിഗമനം.

എക്‌സ്‌പ്ലോസിസ് നിയമ ലംഘനം ഉണ്ടോ എന്ന് വിശദമായി പരിശോധിക്കണമെന്ന നിര്‍ദേശവുമുണ്ട്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. തുടര്‍ച്ചയായി കരിമരുന്ന് പ്രയോഗം നടക്കുന്നതിന്റെ ശബ്ദം ദൃശ്യങ്ങളിലുണ്ട്. രണ്ട് ആനകള്‍ മുന്നോട്ട് നീങ്ങുന്നതിനിടെ ഒരാന മറ്റൊന്നിനെ കുത്തുകയായിരുന്നു. ശബ്ദം കേട്ട് കുട്ടികള്‍ ഉള്‍പ്പെടെ കരയുന്നു. പിന്നാലെ ജനങ്ങള്‍ ചിതറിയോടി.

അതേസമയം, മരിച്ച മൂന്നു പേരുടേയും പോസ്റ്റുമോര്‍ട്ടം നടപടി രാവിലെ എട്ടുമണിയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. 29 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി നഗരസഭയിലെ 9 വാര്‍ഡുകളില്‍ ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ വൈകുന്നേരം ആറുമണിയ്ക്കാണ് ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞത്.

 

shortlink

Post Your Comments


Back to top button