കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്; ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് എസ്എഫ്ഐ

കോട്ടയം: കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളേജിലെ ജനറല്‍ നേഴ്സിങ് വിഭാഗത്തില്‍ റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും നിയമ പോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിന് സര്‍വ്വ പിന്തുണയും എസ്എഫ്ഐ നല്‍കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു. അതിക്രൂരമായ റാഗിങ്ങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും പൊലീസും കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ സഹികെട്ടു, വീട്ടില്‍ വായ്പ തിരിച്ചടവിന് എത്തുന്ന ലോണ്‍ ഏജന്റിനെ വിവാഹം കഴിച്ച് യുവതി

വിദ്യാര്‍ത്ഥികള്‍ അരാഷ്ട്രീയവത്കരിക്കപ്പെട്ടാല്‍ എന്തായി തീരുമെന്നതിന് ഉത്തമ ഉദാഹരണമാണ് കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജിലെ റാഗിംഗ് സംഭവമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് വിഭാഗത്തിലാണ് റാഗിംഗ് നടന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍ഡിപെന്‍ഡന്‍സ് എന്ന അരാഷ്ട്രീയ ഗ്യാങ് ആരംഭിച്ചതിന് ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ അരാഷ്ട്രീയവത്കരണവും അതിനെ തുടര്‍ന്നുള്ള അരാജകവത്കരണവും അതിവേഗതയിലാണ് നടക്കുന്നത്. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ബഹുഭൂരിപക്ഷം മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിറ്റ് രൂപീകരിക്കാന്‍ പോലും അരാഷ്ട്രീയ ഗ്യാങ്ങുകളും, അവരെ പ്രോത്സാഹിപ്പിക്കുന്ന ചില അധ്യാപകരും അനുവദിക്കാറില്ല. ഇത്തരം ക്യാമ്പസുകളില്‍ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും ഇടപെടലുകളും നടക്കണം – ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

 

Share
Leave a Comment