![](/wp-content/uploads/2025/02/ana-ko.webp)
കോഴിക്കോട്: കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് രണ്ട് സ്ത്രീകര്‍ മരിച്ചു. ആന ഇടഞ്ഞതിന് പിന്നാലെ തിക്കിലും തിരക്കിലുംപെട്ട് ലീല, അമ്മുക്കുട്ടി എന്നി യുവതികളാണ് മരിച്ചത്. സംഭവത്തില്‍ 15 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്.
ക്ഷേത്രത്തില്‍ വെടിക്കെട്ട് തുടങ്ങിയതിന് പിന്നാലെ ഓരാന അക്രമസാക്തനാകുകയും ക്ഷേത്ര പരിസരത്തിലെ ഒരു കെട്ടിടം തകര്‍ക്കുകയും അതിനുശേഷം മറ്റൊരു ആനയെ കുത്തുകയുമായിരുന്നു. എഴുന്നള്ളത്തിനായി നെറ്റിപ്പട്ടം കെട്ടി ആനകളെ ഒരുക്കുന്നതിനിടെയാണ് സംഭവം.
Post Your Comments