കല്‍പ്പറ്റ : വന്യജീവി ആക്രമണം രൂക്ഷമായിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് നാളെ വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഒഴിവാക്കി.
വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിച്ചിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹ്മ്മദ് ഹാജി, കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പ് എന്നിവര്‍ അറിയിച്ചു. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകിട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ നാല് പേര്‍ വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Leave a Comment