പട്ടി തല കടിച്ച് തിന്നനിലയില്‍ നവജാത ശിശുവിന്റെ ജഡം പ്ലാസ്റ്റിക് കവറിനുള്ളില്‍: കുടുംബത്തിനെ പഴിചാരി ആശുപത്രി അധികൃതര്‍

ഫെബ്രുവരി 9 ഞായറാഴ്ച ലളിത്പൂര്‍ മെഡിക്കല്‍ കോളജിലെ ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്

ലഖ്‌നൗ: തല പട്ടി കടിച്ച് പറിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം. ലളിത്പൂര്‍ മെഡിക്കല്‍ കോളജ് പരിസരത്താണ് സംഭവം. ആളുകള്‍ നായ്ക്കളെ തുരത്താന്‍ ശ്രമിക്കുമ്പോഴേക്കും കുഞ്ഞിന്റെ തല മുഴുവനായും നായ തിന്നു കഴിഞ്ഞിരുന്നു.

read also: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു: ഫെബ്രുവരി 17 ന് നട അടയ്ക്കും

ഫെബ്രുവരി 9 ഞായറാഴ്ച ലളിത്പൂര്‍ മെഡിക്കല്‍ കോളജിലെ ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഭാരക്കുറവും അനാരോഗ്യവും ഉണ്ടായിരുന്നതിനാല്‍ കുട്ടി ഐസിയുവിലായിരുന്നു. വൈകുന്നേരത്തോടെ മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കുടുംബം കുട്ടിയുടെ മൃതദേഹം കവറിനുള്ളിലാക്കി വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Share
Leave a Comment