കൊച്ചി: ആലുവയില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്.
തന്നെ മൊബൈലില്‍ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടില്‍ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാന്‍ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. ആലുവയില്‍ സ്‌കൂട്ടറിലെത്തിയ യുവതിയെ പ്രതി ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിര്‍ത്തിയ ശേഷം ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.
യുവതി ഓടി അടുത്തുള്ള കടയിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ജില്ലാ ആശുപത്രിയിലും യുവതി ചികിത്സ തേടിയിരുന്നു. യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
Leave a Comment