സ്വര്‍ണവില കുതിച്ചുയരുന്നു; സാധാരണക്കാര്‍ക്ക് ഇനി സ്വര്‍ണം വാങ്ങാനാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 640 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്.

Read Also: താമരശ്ശേരിയില്‍ വഴിയോര വിശ്രമകേന്ദ്രത്തിനു നേരെ ആക്രമണം

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 2900 ഡോളര്‍ കടന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. ഇന്നലെ അമേരിക്ക സ്റ്റീലിനും ഇറക്കുമതി തീരുവ ചുമത്തുമെന്ന് അറിയിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണി പിന്നോട്ട് പോയിരുന്നു. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 72,000 രൂപയോളം നല്‍കേണ്ടി വരും.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6650 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

Share
Leave a Comment