KeralaLatest NewsNews

ജോളി മധുവിന്റെ മരണം, ജീവനക്കാരുടെ മാനസിക പീഡനം മൂലമോ ? കേന്ദ്രം ഇടപെടുന്നു

 

കൊച്ചി: കൊച്ചി കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി കുടുംബം. കയര്‍ ബോര്‍ഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു. വിപുല്‍ ഗോയല്‍, ജിതേന്ദ്ര ശുക്ല, പ്രസാദ് കുമാര്‍, അബ്രഹാം സിയു എന്നിവര്‍ക്കെതിരെയാണ് പരാതി.

Read Also: ബഹ്‌റൈനിൽ നിരവധി ഇടങ്ങളിൽ പരിശോധന നടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി

അതേസമയം, ജോളി മധു മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ എംഎസ്എംഇ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കയര്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജോളി മരിച്ചത് തൊഴില്‍ പീഡനത്തെ തുടര്‍ന്നാണെന്ന ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെയാണ് ്അന്വേഷണത്തിന് കേന്ദ്ര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോളി മരിച്ചത്. സംഭവത്തില്‍ കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കയര്‍ ബോര്‍ഡിലെ കൊച്ചി ഓഫീസിലെ സെക്ഷന്‍ ഓഫീസറായിരുന്നു ജോളി. തൊഴിലിടത്തില്‍ നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്നും അതിനെ തുടര്‍ന്നാണ് ജോളി മരിച്ചതെന്നും കുടുംബം ആരോപിക്കുന്നുണ്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button