പാറ്റ്‌ന: ബീഹാറില്‍ മഹാകുംഭമേളയ്ക്ക് പോകാനായി ട്രെയിനില്‍ കയറാന്‍ സാധിക്കാത്തതില്‍ ട്രെയിന്‍ ജനാലകള്‍ തല്ലി തകര്‍ത്ത് യാത്രക്കാര്‍. മഹാകുംഭ മേളയിലേയ്ക്ക് യാത്ര ചെയ്യുന്ന ഭക്തര്‍ നിറഞ്ഞിരുന്ന സ്വതന്ത്ര സേനാനി എക്സ്പ്രസില്‍ കയറാന്‍ കഴിയാതെ വന്നതോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന യാത്രക്കാര്‍ അക്രമാസക്തരായത്.
Read Also: യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
ബീഹാറിലെ മധുബനി റെയില്‍വേ സ്റ്റേഷനിലാണ് ഒരു കൂട്ടം യാത്രക്കാര്‍ ട്രെയിനിന് നേരെ കല്ലെറിയുകയും ജനാലകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്. സ്റ്റേഷനില്‍ എത്തിയിട്ടും വിവിധ കോച്ചുകളുടെ വാതിലുകള്‍ തുറക്കാതെ വന്നതോടെ ആളുകള്‍ രോഷാകുലരാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ട്രെയിനിനു നേരെ കല്ലെറിയുകയും എസി കമ്പാര്‍ട്ട്‌മെന്റുകളുടെ ജനാലകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
ആക്രമണത്തില്‍ ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരുക്കേറ്റതോടെ യാത്രക്കാരും പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന സംഘവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തന്നെ നടന്നു. മധുബനി സ്റ്റേഷന്‍ വിട്ടതിന് ശേഷവും ട്രെയിനിന് നേരെ സമാനമായ ആക്രമണം ഉണ്ടായതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
Leave a Comment