ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വന്‍ തിരിച്ചടിക്കിടയിലും പാര്‍ട്ടിയുടെ മുഖമായ കെജ്രിവാള്‍ കൂടി തോറ്റതോടെ എഎപിയുടെ പതനം പൂർത്തിയായി. ഒപ്പം മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. ബി.ജെ.പിയുടെ പര്‍വീഷ് വര്‍മയാണ് അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയത്.
ജങ്പുരയിൽ സ്ഥാനാർഥി ആയിരുന്ന മനീഷ് സിസോദിയ 600 ലേറെ വോട്ടുകൾക്കാണ് തോറ്റത്. ബിജെപിയുടെ തർവീന്ദർ സിംഗ് മർവയടൊണ് പരാജയം. കോൺഗ്രസിന്റെ സ്ഥാനാർഥി ഫർഹാദ് സൂരിയായിരുന്നു. 2020 ലെ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർടി 15,000 ത്തിലധികം വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ്. എഎപിയുടെ പ്രവീൺ കുമാറാണ് അന്ന് വിജയിച്ചത്.
കഴിഞ്ഞ 27 വർഷം അധികാരമില്ലാതെ പുറത്തുനിന്ന ബിജെപിയുടെ മുന്നേറ്റമാണിത്. നാലാം തവണ വിജയം പ്രതീക്ഷിച്ചിറങ്ങിയ ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നേറി. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ബിജെപി 47 സീറ്റുകളിൽ മുന്നിലാണ്.
Leave a Comment