സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറുപ്പിച്ച കാര്‍ ഡ്രൈവറെ ഒടുവില്‍ പൊലീസ് കണ്ടെത്തിയത് ഇങ്ങനെ

വടകര: വടകര എടച്ചേരി പൊലീസ് സ്റ്റേഷനടുത്ത് ഓര്‍ക്കാട്ടേരി സ്വദേശിനിയായ
സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പൊലീസ് പിടികൂടി കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ഓര്‍ക്കാട്ടേരി സ്വദേശിനി സോയയെയാണ് കാര്‍ ഇടിച്ച് നിര്‍ത്താതെ പോയത്. കാര്‍ ഓടിച്ച കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി മുഹമ്മദ് ഫാസിലിനെ (23) എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: ഡൽഹിയിൽ മുഖ്യമന്ത്രി ആരെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും : ബിജെപി സംസ്ഥാന അധ്യക്ഷൻ

വ്യാഴാഴ്ച്ച വൈകിട്ട് 3.50 ഓടെയാണ് സംഭവം. ഓര്‍ക്കാട്ടേരി ഭാഗത്ത് നിന്നും പുറമേരിയിലേക്കുള്ള യാത്രക്കിടെയാണ് യുവതിയെ പിന്നില്‍ നിന്നും വന്ന ഇന്നോവ കാര്‍ ഇടിച്ച് വീഴ്ത്തി കടന്ന് കളഞ്ഞത്. മകളെ സ്‌കൂളില്‍ നിന്നും വരുമ്പോള്‍ കയറ്റാന്‍ പോകുമ്പോഴാണ് സംഭവം.

 

തലയ്ക്കും കൈക്കും മറ്റും പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. പിന്നാലെ പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയേയും കാറും പള്ളൂരില്‍ നിന്നും പിടികൂടുകയായിരുന്നു. ഇന്നോവ കാറിന്റെ കണ്ണാടിയുടെ മേല്‍ഭാഗം സംഭവസ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. ഇത് വാഹനം തിരിച്ചറിയാന്‍ പൊലീസിന് സഹായകമായി.

 

Share
Leave a Comment