27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ. മുഖ്യമന്ത്രി ആരാണ് എന്നത് ഒക്കെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. കെജ്രിവാളിന്റെയും ഒപ്പമുള്ളവരുടെയും അഴിമതികള്‍ തുറന്നുകാട്ടിയെന്നും വീരേന്ദ്ര സച്ച്‌ദേവ ചൂണ്ടിക്കാട്ടി.

ഡല്‍ഹിയിലെ ജനങ്ങള്‍ ഭരണം മാറണമെന്നും ബിജെപി അധികാരത്തിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഹര്‍ഷ് മല്‍ഹോത്ര പറഞ്ഞു. 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ബി ജെ പി നേതാക്കാള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി.

Share
Leave a Comment