വാഷിംഗ്ടണ്‍: കടലാസ് സ്‌ട്രോകള്‍ വേണ്ടെന്നും പ്ലാസ്റ്റിക് സ്‌ട്രോകള്‍ മതിയെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരിസ്ഥിതിസൗഹൃദ കടലാസ് സ്‌ട്രോകള്‍ പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്തുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ അടുത്തയാഴ്ച ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഡല്‍ഹിയില്‍ വോട്ടെണ്ണൽ ആരംഭിച്ചു: ബിജെപി മുന്നിൽ, പിന്നിൽ ആംആദ്മി: കോണ്‍ഗ്രസിന് മുന്നേറ്റമില്ല
പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായാണ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. പേപ്പര്‍ സ്‌ട്രോകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ബൈഡന്റെ തീരുമാനം മണ്ടത്തരമെന്നാണ് എക്‌സിലൂടെ ട്രംപ് കുറ്റപ്പെടുത്തിയത്.
2020 തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ട്രംപിന്റെ പ്രചാരണ സംഘം ബ്രാന്‍ഡഡ് പ്ലാസ്റ്റിക് സ്‌ട്രോ വിതരണം ചെയ്തിരുന്നു. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാന്‍ ലോകത്തെമ്പാടും ശ്രമങ്ങള്‍ നടക്കുന്നതിനിടയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന ട്രംപിന്റെ ആഹ്വാനം.
Post Your Comments