ന്യൂഡല്‍ഹി; ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയതോടെ വൈറലായി അരവിന്ദ് കെജ്രിവാളിന്റെ പഴയ പ്രസംഗം. ദേശീയ തലസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ഭരണമായിരുന്നു എഎപി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബിജെപിയുടെ വലിയ മുന്നേറ്റം അരവിന്ദ് കെജ്രിവാളിന് വരെ തോല്‍വി സമ്മാനിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ എഎപി തോല്‍വി സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പഴയ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നത്.
Read Also: കെജ്രിവാള്‍ പണത്തിന് പിന്നാലെ ഓടി വഴുതിവീണു ; എഎപിയുടെ പരാജയത്തിൽ പ്രതികരിച്ച് അണ്ണാ ഹസാരെ
ഈ ജന്മത്തില്‍ ഒരിക്കലും ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് കഴിയില്ലെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രസംഗം. 2023ല്‍ ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശം. ”അവരുടെ ഉദ്ദേശം എഎപി സര്‍ക്കാരിനെ താഴെയിറക്കുകയാണ്, നരേന്ദ്ര മോദി ജി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്കറിയാം, തെരഞ്ഞെടുപ്പിലൂടെ ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല. ഈ ജന്മത്തില്‍ ഞങ്ങളെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല, ഡല്‍ഹിയില്‍ ഞങ്ങളെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് മറ്റൊരു ജന്മം വേണ്ടിവരും”എന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നത്.
Leave a Comment