
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ മുൻ സുഹൃത്ത് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വെൺപകൽ സ്വദേശി സൂര്യക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ കൊടങ്ങാവിള സ്വദേശി സച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സൂര്യയെ തോർത്തു കൊണ്ട് ശരീരത്തോട് ചേർത്തുകെട്ടി ബൈക്കിൽ നെയ്യാറ്റിന്‍കര ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം ഇയാൾ കടന്നു കളഞ്ഞു. സൂര്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി
ഇന്ന് ഉച്ചയോടെയാണ് വീടിന്‍റെ ടെറസിൽ കയറി സൂര്യയെ സച്ചു വെട്ടിപ്പരിക്കേൽപ്പിച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൈയ്ക്കും കാലിനും കഴുത്തിനും വെട്ടേറ്റ് രക്തം വാര്‍ന്നൊലിച്ച സൂര്യയെ പ്രതി തന്നെയാണ് ബൈക്കിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയും ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം സച്ചു കടന്നു കളയുകയായിരുന്നു
പിന്നീട് സൂര്യയെ പൊലീസും ആശുപത്രി അധികൃതരും ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഏറെ നാളായി ഭര്‍ത്താവ് അകന്നു കഴിയുകയാണ് സൂര്യ. സച്ചു യുവതിയെ ഇതിനു പിന്നാലെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.
Post Your Comments