ഒമാൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക് : ജൂലൈ വരെ പിഴ കൂടാതെ വർക്ക് പെർമിറ്റ് പുതുക്കാൻ അവസരം

ഏഴ് വർഷത്തിലധികമായി ചുമത്തപ്പെട്ടിട്ടുള്ള പിഴകൾ ഒഴിവാക്കാനും കൊവിഡ് മഹാമാരിയുടെ കാലയളവിൽ ചുമത്തപ്പെട്ടിട്ടുളള ഫീസ് തുകകൾ ഒഴിവാക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു

മസ്ക്കറ്റ് : വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ കൂടാതെ അവ പുതുക്കുന്നതിന് ജൂലൈ മാസം വരെ അവസരം ലഭിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് അൽ ബയോവിനെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏഴ് വർഷത്തിലധികമായി ചുമത്തപ്പെട്ടിട്ടുള്ള പിഴകൾ ഒഴിവാക്കാനും കൊവിഡ് മഹാമാരിയുടെ കാലയളവിൽ ചുമത്തപ്പെട്ടിട്ടുളള ഫീസ് തുകകൾ ഒഴിവാക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. വ്യക്തികൾക്ക് പിഴ കൂടാതെ തങ്ങളുടെ വർക്ക് പെർമിറ്റ് രേഖകൾ പുതുക്കുന്നതിനും, അല്ലെങ്കിൽ നിയമപരമായി തങ്ങളുടെ സേവനങ്ങൾ അവസാനിപ്പിക്കുന്നതിനും 2025 ജൂലൈ മാസം വരെ അവസരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാൻ ടിവിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇത്തരക്കാർക്ക് ഈ കാലയളവിൽ തങ്ങളുടെ വർക്ക് പെർമിറ്റുകൾ രണ്ട് വർഷത്തേയ്ക്ക് പുതുക്കുന്നതിന് അവസരം ലഭിക്കുമെന്നും അല്ലെങ്കിൽ നിയമപരമായി തങ്ങളുടെ സേവനം അവസാനിപ്പിച്ച് കൊണ്ട് നാടുകളിലേക്ക് മടങ്ങുന്നതിന് അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Leave a Comment