ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ, ആം ആദ്മി പാര്‍ട്ടിയും ഭാരതീയ ജനതാ പാര്‍ട്ടിയും അവരവരുടെ സര്‍ക്കാരുകള്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നു. അതേസമയം, പല ഏജന്‍സികളുടെയും എക്‌സിറ്റ് പോളുകളില്‍ ബിജെപി മുന്‍തൂക്കം നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ബിജെപിക്കെതിരെ ഒരു വലിയ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി വിട്ട് അവരുടെ പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് 15 കോടി രൂപ വാഗ്ദാനം നല്‍കിയെന്നും കേജ്രിവാള്‍ ആരോപിച്ചു.
അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് 55 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നുണ്ടെങ്കില്‍, പിന്നെ എന്തിനാണ് അദ്ദേഹം ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിളിക്കേണ്ടതെന്ന്’ കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ചില സ്ഥാനാര്‍ത്ഥികളെ തകര്‍ക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് ഈ വ്യാജ സര്‍വേകള്‍ നടത്തിയതെന്ന് വ്യക്തമാണ്, കെജ്‌രിവാള്‍ പറഞ്ഞു.
Leave a Comment